ഇടുക്കി : ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അതേ മുറിയിൽ ജീവനൊടുക്കി. ഇടുക്കി അടിമാലിയിലാണ് സംഭവം. പത്രോസ് എന്ന 72കാരനാണ് തൂങ്ങിമരിച്ചത്. ഇയാളുടെ ഭാര്യ സാറാമ്മ (65) അടിമാലി ആശുപത്രിയിൽ ചികിത്സയിലാണ്. (Man hacks wife and commits suicide in Idukki)
ഇവരുടെ കഴുത്തിനും തലയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ട് എന്നാണ് അയൽവാസികൾ പറയുന്നത്.
മക്കൾ വീട്ടിൽ ഇല്ലാത്തപ്പോഴാണ് സംഭവം നടന്നത്. ഇന്ന് ഫാമിലെ ജോലിക്കായി ഇവർ എത്താതിരുന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.