തിരുവനന്തപുരം : തന്നിൽ നിന്ന് ഭാര്യയെയും മക്കളെയും അകറ്റിയ സമീപവാസിയായ യുവാവിനെ ഭർത്താവ് ആക്രമിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം. ശ്രീജിത്ത് ആണ് ആക്രമിക്കപ്പെട്ടത്. (Man hacked wife's live in partner in Trivandrum)
ഇയാളോടൊപ്പം താമസിക്കുന്ന സ്ത്രീയുടെ ഭർത്താവായ സുനിലാണ് ഇയാളെ വെട്ടിയത്. ഓട്ടോയിലെത്തി ഇരുചക്രവാഹനം തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. ശ്രീജിത്തിനെ ആശുപത്രിയിലേക്ക് മാറ്റി.
മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇയാൾ. ഗുരുതരാവസ്ഥയിലാണ്. ഒളിവിൽപ്പോയ സുനിലിനായി അന്വേഷണം ആരംഭിച്ചു.