തൃശൂർ: വ്യാജ ഐ.ജി. ചമഞ്ഞ് പോലീസിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണാഭരണങ്ങളും കൈക്കലാക്കിയ പ്രതിക്ക് കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. പെരിങ്ങോട്ടുകര വടക്കുമുറി സ്വദേശിയായ ഭാനുകൃഷ്ണ എന്നു വിളിക്കുന്ന മിഥുനെ (28) ആണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.(Man gets 10 years rigorous imprisonment and a fine of Rs 1.25 lakh for fraud)
10 വർഷം കഠിന തടവും 1,25,000 രൂപ പിഴയും ഇയാൾക്ക് വിധിച്ചു. പിഴ ഒടുക്കിയാൽ ഈ തുക പരാതിക്കാരിക്ക് നൽകാനും കോടതി ഉത്തരവിട്ടു. പിഴ ഒടുക്കാത്ത പക്ഷം പ്രതി അധിക തടവ് അനുഭവിക്കേണ്ടിവരും.
2018 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണ്ണുത്തി സ്വദേശിനിയുടെ മകന് പോലീസിൽ ജോലി വാഗ്ദാനം ചെയ്താണ് പ്രതി തട്ടിപ്പ് നടത്തിയത്. പ്രതി പോലീസുകാരൻ്റെ യൂണിഫോമിൽ, പോലീസിന്റെ ജീപ്പാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വാഹനത്തിൽ, ഐ.ജി. എന്ന വ്യാജേന പരാതിക്കാരിയുടെ വീട്ടിലെത്തി. ഇത്തരത്തിൽ വിശ്വസിപ്പിച്ച് 5 ലക്ഷം രൂപയും 16 പവന്റെ സ്വർണാഭരണങ്ങളുമാണ് മിഥുൻ കൈക്കലാക്കിയത്.