കോഴിക്കോട് : സ്ത്രീയുടെ രക്തം പുരണ്ട വസ്ത്രങ്ങളും ഒരു ജോഡി ഷൂസുമായി ബാലുശ്ശേരി കിനാലൂരിൽ നിന്ന് ബിഹാർ സ്വദേശിയെ നാട്ടുകാർ പിടികൂടി. സംഭവമുണ്ടായത് ഇന്ന് രാവിലെയാണ്. (Man found with woman's blood stained dress with him)
ഇയാളെ കണ്ടെത്തിയത് ബാബുരാജ് എന്നയാളുടെ വീട്ടുമുറ്റത്തു നിന്നാണ്. കയ്യിൽ രക്തം പുരണ്ട നിലയിൽ സ്ത്രീയുടെ അടിവസ്ത്രങ്ങളും ഒരു ജോഡി ഷൂസും ഉണ്ടായിരുന്നു. ഇയാളുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. രക്തമൊലിച്ചിരുന്നു.
കിനാലൂര്‍ ചെരുപ്പ് കമ്പനിയില്‍ ജോലിക്കാരനാണ് ഇയാൾ. സംഭവത്തിൽ ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.