
കോഴിക്കോട്: പന്തീരാങ്കാവ് കോഴിക്കോടൻ കുന്നിൽ പുരുഷനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി(hanging). ആളൊഴിഞ്ഞ പറമ്പിലെ മരക്കൊമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണുള്ളത്. അത് കൊണ്ട് തന്നെ മരിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.