കൊയിലാണ്ടിയിൽ ഇലക്ട്രിക് റിപ്പയർ കടയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി | Hanging

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
Man found hanging at electrical repair shop in Kozhikode
Published on

കോഴിക്കോട്: കൊയിലാണ്ടിയിലെ ഒരു വാണിജ്യ കെട്ടിടത്തിനുള്ളിൽ ഇലക്ട്രിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന സ്ഥാപനം നടത്തിവന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി സി.കെ.ജി. ബിൽഡിംഗിലാണ് സംഭവം നടന്നത്.(Man found hanging at electrical repair shop in Kozhikode)

ഷിജാദ് ആണ് മരിച്ചത്. സി.കെ.ജി. ബിൽഡിംഗിൽ 'സിദ്ര' എന്ന പേരിൽ ഇലക്ട്രിക് ഉപകരണങ്ങൾ റിപ്പയർ ചെയ്ത് നൽകുന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഷിജാദ്.

ഞായറാഴ്ച കടയുടെ ഷട്ടർ പകുതി തുറന്ന നിലയിൽ കണ്ടതിനെ തുടർന്ന് ബിൽഡിംഗിലെ മറ്റ് ജീവനക്കാർ അകത്ത് കയറി നോക്കിയപ്പോഴാണ് ഷിജാദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച അവധിയായതിനാൽ കെട്ടിടത്തിലെ മറ്റ് കടകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com