പാലക്കാട് : സുരക്ഷാ ജീവനക്കാരനെ വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. (Man found dead in well in Palakkad)
മുരുകേശൻ എന്ന 56കാരനാണ് മരിച്ചത്. തലയിൽ മുറിവുണ്ടായിരുന്നതിനാൽ കൊലപാതകം ആണെന്ന് സംശയിച്ചിരുന്നു. എന്നാൽ, വീട്ടിലെ സി സി ടി വി ദൃശ്യങ്ങളിൽ ഇയാൾ കിണറിലേക്ക് ചാടുന്നതായി കാണിച്ചു.
ഇതോടെ മരണത്തിൽ ദുരൂഹത ഇല്ലെന്നും ആത്മഹത്യ ആണെന്നും പാലക്കാട് ടൗൺ സൗത്ത് പോലീസ് അറിയിച്ചു.