
കോട്ടയം : കെ എസ് ആർ ടി സി ബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയത്താണ് സംഭവം. മരിച്ചത് ജോസ് എന്ന 68കാരനാണ്. കാസർഗോഡ് നിന്ന് കൊട്ടാരക്കരയിലേക്ക് പോയ ബസിലാണ് സംഭവം. (Man found dead in KSRTC bus in Kottayam)
ബസ് കോട്ടയം സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മൃതദേഹം ഉള്ളത്.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇതിന് ശേഷം മാത്രമേ മരണ കാരണം അറിയാൻ സാധിക്കുകയുള്ളൂ.