കോഴിക്കോട് : വയോധികനെ കോഴിക്കോട് മെഡിക്കൽ കോളേജിനരികിലെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻ എന്ന 76കാരനാണ് മരിച്ചത്. ഓടയിലെ വെള്ളത്തിലാണ് ഇയാൾ ഉണ്ടായിരുന്നത്. ഷോക്കേറ്റതാണ് മരണകാരണം എന്നാണ് സംശയിക്കുന്നത്. (Man found dead in drainage near Kozhikode Medical College )
ഇന്ന് രാവിലെ നടക്കാൻ ഇറങ്ങിയതായിരുന്നു കണ്ണൻ. തിരികെ വരാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഗവണ്മെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്. നേരത്തെയും ഇവിടെ നിന്ന് കുട്ടികൾക്ക് ഷോക്കേറ്റിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.