കോട്ടയം : തെങ്ങിൽ കരിക്കിടാനായി കയറിയ യുവാവിനെ തെങ്ങിൻ്റെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷിബു എന്ന വ്യക്തിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. (Man found dead in coconut tree )
ഏറെ നേരം കഴിഞ്ഞിട്ടും ഇയാൾ ഇറങ്ങാത്തതിനാൽ അന്വേഷിക്കുകയും ഓല മടലിനുള്ളിൽ കുടുങ്ങിയ രീതിയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ഫയർഫോഴ്‌സെത്തിയാണ് മൃതദേഹം താഴെയിറക്കിയത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നാണ് സംശയം.