ആലപ്പുഴ: കേരള ബാങ്ക് ഒരാഴ്ച്ച മുൻപ് വീട് ജപ്തി ചെയ്ത നടപടിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. പുന്നപ്രയിലാണ് സംഭവം. (Man found dead after Kerala Bank attached his home)
മരിച്ചത് പ്രഭുലാൽ എന്ന 38കാരനാണ്. വീടിനോട് ചേർന്ന ഷെഡിലാണ് ഇയാളുടെ മൃതദേഹം ഉണ്ടായിരുന്നത്. പ്രഭുലാൽ ജപ്തിക്ക് ശേഷം വീടിൻ്റെ തിണ്ണയിലാണ് കഴിഞ്ഞിരുന്നത് എന്നാണ് വിവരം.