ബൈക്ക് ഓടയ്ക്കായി എടുത്ത കുഴിയിലേക്ക് വീണു: യുവാവിന് ദാരുണാന്ത്യം; സുരക്ഷാ വീഴ്ചയിൽ പ്രതിഷേധം | Bike

മതിയായ സുരക്ഷാ മുന്നറിയിപ്പുകൾ സ്ഥാപിച്ചിരുന്നില്ല എന്നാണ് ആരോപണം
ബൈക്ക് ഓടയ്ക്കായി എടുത്ത കുഴിയിലേക്ക് വീണു: യുവാവിന് ദാരുണാന്ത്യം; സുരക്ഷാ വീഴ്ചയിൽ പ്രതിഷേധം | Bike
Updated on

തിരുവനന്തപുരം: വഴയിലയ്ക്ക് സമീപം പുരവൂർക്കോണത്ത് ബൈക്ക് ഓടയ്ക്ക് വേണ്ടിയെടുത്ത കുഴിയിലേക്ക് വീണ് യുവാവ് മരിച്ചു. കരകുളം ഏണിക്കര സ്വദേശിയായ 30 വയസ്സുകാരൻ ആകാശ് മുരളിയാണ് അപകടത്തിൽ മരിച്ചത്. ടെക്നോപാർക്കിലെ ജീവനക്കാരനാണ് ആകാശ്.(Man fell into a pit while riding his bike)

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു ആകാശ്. വഴയിലയ്ക്ക് സമീപം നാലുവരി പാതയ്ക്കായി കലുങ്ക് നിർമാണം നടന്നുവരുന്ന ഭാഗത്ത്, അതിനുവേണ്ടി എടുത്ത കുഴിയിലേക്കാണ് ആകാശിന്റെ വാഹനം വീണത്. രാത്രിയിൽ ഈ കുഴി മറച്ചിരുന്നില്ല എന്നും മതിയായ സുരക്ഷാ മുന്നറിയിപ്പുകൾ സ്ഥാപിച്ചിരുന്നില്ല എന്നും ആരോപണമുണ്ട്.

ഇതുവഴി കടന്നുപോയ യാത്രക്കാരാണ് ആകാശിനെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ഇന്ന് രാവിലെ ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. സുരക്ഷാ വീഴ്ചയെ തുടർന്നുള്ള അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ നാട്ടുകാരും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com