തിരുവനന്തപുരം : ബൈക്കിൽ സഞ്ചരിച്ച വിദ്യാർത്ഥി പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പരസ്പരം പഴിചാരി കെ എസ് ഇ ബിയും പഞ്ചായത്തും. നെടുമങ്ങാടാണ് സംഭവം. (Man electrocuted to death in Trivandrum)
ഇരുകൂട്ടർക്കും ഗുരുതര വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റാൻ ആരും തയ്യാറായിരുന്നില്ല.
അക്ഷയ് എന്ന യുവാവിൻ്റെ മരണത്തിലേക്ക് നയിച്ചത് ലൈൻ പൊട്ടിവീണാൽ വൈദ്യതി നിലയ്ക്കുന്ന സംവിധാനം ലോ ടെൻഷൻ ലൈനിൽ ഇല്ലാത്തതാണ്.