തിരുവനന്തപുരം : പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാടാണ് സംഭവം. മരിച്ചത് അക്ഷയ് എന്ന 19കാരനാണ്. (Man electrocuted to death in Trivandrum)
പോസ്റ്റ് ഒടിയുകയും വൈദ്യുത കമ്പി പൊട്ടി റോഡിൽ വീഴുകയും ചെയ്തു. കാറ്ററിങ് കഴിഞ്ഞ് വന്ന യുവാവ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്ക് പോസ്റ്റിൽ തട്ടി എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.
മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ്. അക്ഷയുടെ കൂടെ ഉണ്ടായിരുന്നത് വിനോദ്, അമൽനാഥ് എന്നീ സുഹൃത്തുക്കളാണ്. ഇന്നലെ പ്രദേശത്ത് കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നു.