
കൊല്ലം : കാട് വെട്ടുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കൊല്ലം പുനലൂരിലാണ് സംഭവം. മരിച്ചത് അനീഷ് എന്ന 42കാരനാണ്. (Man electrocuted to death in Kollam)
ഇയാൾ പിറവന്തൂർ കുരിയോട്ടുമല ഫാമിലെ ജീവനക്കാരനാണ്. ഇവിടെ കാട് വെട്ടുന്നതിനിടെയാണ് അപകടം ഉണ്ടായത്.
വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് ഉടൻ തന്നെ മാറ്റി. എന്നിരുന്നാലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.