റിപ്പോർട്ട് : അൻവർ ഷരീഫ്
കരുവാരകുണ്ട് : നരഭോജി കടുവയെ ഉടൻ വെടിവെച്ച് കൊല്ലാൻ വേണ്ട നടപടികൾ വേഗത്തിലാക്കണമെന്നും, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും, കടുവ ഭീതി കാരണം ജോലിക്ക് പോകാൻ കഴിയാത്ത കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റ് നൽകണമെന്നും ആവശ്യപ്പെട്ട് കൊണ്ട് കരുവാരക്കുണ്ട് പഞ്ചായത്ത് ഐക്യ ജനാധിപത്യ മുന്നണി നേതാക്കൾ മലപ്പുറം ജില്ലാ കളക്ടറെ കണ്ട് നിവേദനം സമർപ്പിച്ചു.
ബഹു : കളക്ടർ കരുവാരകുണ്ട് മേഖല സന്ദർശിക്കണമെന്ന യു. ഡി. എഫ് സംഘത്തിന്റെ ആവശ്യം കളക്ടർ അനുഭാവ പൂർവ്വം പരിഗണിച്ച് ഉടൻ സന്ദർശിക്കുമെന്ന് സംഘത്തെ അറിയിച്ചു.