മലപ്പുറം : കാളികാവിലെ നരഭോജിക്കടുവയെ അമരമ്പലത്തെ വനംവകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. കടുവയെ ഇനി കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് നാട്ടുകാർക്ക് അധികൃതർ ഉറപ്പ് നൽകി. (Man eating tiger in Malappuram)
അതിന് ശേഷമാണ് കടുവയുടെ കൂട് മാറ്റാൻ നാട്ടുകാർ സമ്മതിച്ചത്. ഇത് 15 വയസോളം പ്രായമുള്ള കടുവ ആണെന്നും, വേട്ടപ്പല്ലുകൾ വരെ നഷ്ടമായിട്ടുണ്ടെന്നും ആണ് വിവരം. കൂട്ടിൽ കുടുങ്ങിയത് സൈലൻ്റ് വാലി ഡാറ്റ ബേസിൽ പെട്ട കടുവയാണ്.