മലപ്പുറം : കാളികാവിലെ നരഭോജിക്കടുവ കെണിയിൽ അകപ്പെട്ട ഇടത്ത് നാട്ടുകാരുടെ പ്രതിഷേധം. കടുവയെ മാറ്റാൻ ഇവർ സമ്മതിക്കുന്നില്ല. ഇതിനെ കാട്ടിലേക്ക് തുറന്നുവിട്ടാൽ ഇനിയും മനുഷ്യരെ ഉപദ്രവിക്കുമെന്ന ആശങ്കയാണ് നാട്ടുകാർക്ക്. (Man eating tiger in Malappuram)
അതേസമയം, കടുവയെ ഉടൻ കാട്ടിലേക്ക് തുറന്നു വിടില്ലെന്നും, വനംവകുപ്പ് സംരക്ഷണയിൽ സൂക്ഷിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. വിദഗ്ധാഭിപ്രായത്തിന് ശേഷം മാത്രം തീരുമാനമെടുക്കുമെന്നാണ് വനംമന്ത്രി പറഞ്ഞത്.
നിലവിലെ പരിമിതിയിൽ നിന്നുകൊണ്ട് സംസ്ഥാന സർക്കാരിന് ചെയ്യാൻ സാധിക്കുന്ന നിയമ നിർമാണത്തെ കുറിച്ചാണ് ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
53 ദിവസം നീണ്ട ദൗത്യത്തിന് ശേഷം ആണ് കാളികാവിലെ നരഭോജിക്കടുവ വനംവകുപ്പിൻ്റെ കെണിയിൽ വീണത്. അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം ആണിത്. റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂർ അലിയെ ഈ കടുവ കൊലപ്പെടുത്തിയിരുന്നു.