തൃശൂർ : കുളത്തിൽ വീണ ബാംഹുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 44കാരൻ മുങ്ങിമരിച്ചു. തൃശൂർ പട്ടിക്കാട് മുടിക്കോട് ചാത്തംകുളത്തിലാണ് സംഭവം.(Man drowned to death in Thrissur)
വിനോദ് ആണ് മരിച്ചത്. കാൽ വഴുതി വീണയാളെ നാട്ടുകാർ രക്ഷിച്ചു. എന്നാൽ, വിനോദിനെ രക്ഷിക്കാൻ സാധിച്ചില്ല.
തൃശൂരിൽ നിന്നും അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പീച്ചി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.