ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിച്ചു. കരുണാപുരം ചാലക്കുടിമേട് സ്വദേശി ശ്രീജിത്ത് (20) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് അപകടം നടന്നത്.(Man drowned in a check dam after returning from voting in Idukki)
കരുണാപുരം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ, അപ്പാപ്പികട രണ്ടാം ബൂത്തിൽ വോട്ട് ചെയ്ത ശേഷം മടങ്ങവെയാണ് ശ്രീജിത്ത് ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയത്. ഉടൻതന്നെ പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ശ്രീജിത്തിന് ഒരു ഇരട്ട സഹോദരൻ കൂടിയുണ്ട്. ഈ ദുരന്തം നാട്ടുകാരെയും തിരഞ്ഞെടുപ്പ് തിരക്കിലായിരുന്ന പ്രദേശവാസികളെയും ദുഃഖത്തിലാഴ്ത്തി.