പാലക്കാട് : പെൺവേഷം ധരിച്ച് പള്ളിയിൽ എത്തിയയാൾ പോലീസ് കസ്റ്റഡിയിൽ. അട്ടപ്പാടി ഗൂളിക്കടവ് ഫാത്തിമ മാതാ പള്ളിയിലാണ് സംഭവം. (Man dresses up as woman and enters church in Palakkad)
ഇയാളെ അഗളി പോലീസ് പിടികൂടി. പോലീസിനോട് പറഞ്ഞിരിക്കുന്ന പേര് റോമിയോ എന്നാണ്. എന്നാൽ, യുവാവിൻ്റെ കയ്യിൽ ഫോണോ തിരിച്ചറിയൽ രേഖകളോ ഇല്ലെന്ന് പോലീസ് പറയുന്നു. മദ്യപിച്ച് കിടന്നുറങ്ങിയതാണെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.