പാലക്കാട് : മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുരുങ്ങി മണിക്കൂറുകളോളം താഴെയിറങ്ങാൻ സാധിക്കാതെ കുടുങ്ങിപ്പോയയാൾക്ക് ദാരുണാന്ത്യം. രാജു എന്ന 55കാരനാണ് മരിച്ചത്. (Man dies tragically in Palakkad )
മുറിച്ച കമ്പ് ഇയാളുടെ ശരീരത്തിൽ പതിച്ചു. പിന്നാലെ അരയിൽ കെട്ടിയിരുന്ന കയർ മുറുകി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കരാർ തൊഴിലാളി ആയിരുന്നു രാജു.
മണ്ണാർക്കാട് നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് വല കെട്ടി രക്ഷപ്പെടുത്തിയത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെടുകയായിരുന്നു.