വിവാഹ ദിനത്തിൽ KSRTC ബസ് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം | KSRTC

അപകടം നടന്നത് പുലർച്ചെ
വിവാഹ ദിനത്തിൽ KSRTC ബസ് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം | KSRTC
Updated on

തിരുവനന്തപുരം: വിവാഹപ്പന്തലിലേക്ക് എത്തേണ്ടതിന് മണിക്കൂറുകൾക്ക് മുൻപ് വരൻ വാഹനാപകടത്തിൽ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് രാഗേഷിനെ മരണം തട്ടിയെടുത്തത്.(Man dies tragically in KSRTC bus accident on his wedding day)

തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ശ്രീകാര്യത്തിന് സമീപം പാങ്ങപ്പാറ മാങ്കുഴിയിലാണ് അപകടം നടന്നത്. രാഗേഷ് സഞ്ചരിച്ചിരുന്ന ബൈക്കും കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

വീട്ടിലും ബന്ധുക്കൾക്കിടയിലും വിവാഹത്തിന്റെ ആഘോഷങ്ങൾ നടന്നു വരുന്നതിനിടയിലാണ് നാടിനെ നടുക്കിയ ഈ വാർത്ത എത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com