റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം: പിറകിലേക്ക് നീങ്ങിയ ഓട്ടോ തട്ടി ഗൃഹനാഥൻ മരിച്ചു. പെരിയമ്പലം കാഞ്ഞിരം പരേതനായ സെയ്തലവിക്കുട്ടിയുടെ മകന്‍ ബഷീര്‍ (58) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ചീക്കോട് ആയിരുന്നു അപകടം. പിറകിലേക്ക് നീങ്ങിയ ഓട്ടോ ഇടിച്ച് പരുക്കേൽ ക്കുകയായിരുന്നു. മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പെരിയമ്പലത്ത് ഹാര്‍ഡ് വെയര്‍ വ്യാപാരിയായിരുന്നു ബഷീര്‍. മാതാവ്: ഖദീജ. ഭാര്യ: ഹാജറ ബീവി. മക്കള്‍: സല്‍മാനുല്‍ ഫാരിസ് (സൈനികന്‍), ബാസിത്.
സംഭവത്തില്‍ വാഴക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.