
കൊച്ചി: എറണാകുളത്ത് അയല്‍വാസി തീകൊളുത്തിയ ദന്പതികളിലൊരാൾ മരിച്ചു. വടുതല കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ക്രിസ്റ്റി എന്ന ക്രിസ്റ്റഫർ (54) ആണ് മരിച്ചത്. ക്രിസ്റ്റഫറിന് 55 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.പൂര്‍വ വൈരാഗ്യത്തെ തുടര്‍ന്ന് ആക്രമണം ഉണ്ടായത്.
എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയ്ക്ക് സമീപം ഗോള്‍ഡ് സ്ട്രീറ്റില്‍ വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ദമ്പതികള്‍ പള്ളി പെരുന്നാളിന് പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.ക്രിസ്റ്റഫറിന്റെയും ഭാര്യ മേരിയുടെയും ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്.
ബഹളം കേട്ട് ആളുകള്‍ ഓടികൂടിയതോടെ വില്യംസ് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നോര്‍ത്ത് പോലീസില്‍ വിവരമറയിച്ചു. പോലീസ് എത്തിയതോടെ ഇയാള്‍ ഓടി വീടിനകത്ത് കയറി. തുടര്‍ന്ന് പോലീസ് എത്തി നോക്കിയപ്പോള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.