ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള അക്രമം : പരിക്കു പറ്റി ചികിത്സയിലായിരുന്ന ആൾ കൊല്ലപ്പെട്ടു

സജിo അലിയുടെ ആക്രമണത്തിൽ പരിക്കേറ്റു നൗഷാദ് എന്നൊരാളും ചികിത്സയിലുണ്ട്.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള അക്രമം : പരിക്കു പറ്റി ചികിത്സയിലായിരുന്ന ആൾ കൊല്ലപ്പെട്ടു
Published on

മലപ്പുറം : എടവണ്ണപ്പാറയിലെ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ആക്രമണത്തിൽ വിളക്കണ്ടത്തിൽ സജിം അലി കൊല്ലപ്പെട്ടു. 18ന് എടവണ്ണപ്പാറ ബസ്റ്റാൻഡ് പരിസരത്ത് പുതുതായി നിർമ്മിക്കുന്ന ബിൽഡിങ്ങിനുള്ളിൽ വച്ച് നടന്ന ആക്രമണത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

സജിo അലിയുടെ ആക്രമണത്തിൽ പരിക്കേറ്റു നൗഷാദ് എന്നൊരാളും ചികിത്സയിലുണ്ട്. ഇവർ തമ്മിലുള്ള സംഘട്ടനമാണ് പതിനെട്ടാം തീയതി രാത്രി നടന്നത്. സജിo അലിയുടെ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു.

എടവണ്ണപ്പാറയിൽ ഹോംഗാർഡിനെ ആക്രമിച്ച കേസ് അടക്കം നിരവധി കേസിലെ പ്രതിയാണ് സജീം അലി. പ്രധാനമായും ബ്ലേഡ് കൊണ്ടുള്ള ആക്രമണമാണ് ഇയാൾ നടത്തിയിരുന്നത്. വാഴക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഫിംഗർ പ്രിൻറ് വിദദ്ധരും ഫോറൻസിക്ക് വിഭാഗവും സംഘട്ടനം നടന്ന സ്ഥലത്ത് പരിശോധന നടത്തി. രക്തക്കറ ഇവിടെ കട്ട പിടിച്ചു കിടക്കുന്നുണ്ട്. സംഘട്ടനത്തിൽ എത്ര ആളുകൾ ഉണ്ടായിരുന്നു എന്നത് വ്യക്തമായിട്ടില്ല. വാഴക്കാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com