Water tank : വാട്ടർ ടാങ്ക് തകർന്ന് വീണു : കോഴിക്കോട് തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്കേറ്റു

സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ ടാങ്ക് പൊളിച്ച് നീക്കിയതാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ
Water tank : വാട്ടർ ടാങ്ക് തകർന്ന് വീണു : കോഴിക്കോട് തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്കേറ്റു
Updated on

കോഴിക്കോട് : ജലസംഭരണി തകർന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് തിരുവണ്ണൂരിലാണ് സംഭവം. മരിച്ചത് തമിഴ്നാട് സ്വദേശി അറുമുഖൻ ആണ്. പ്രദേശവാസിയുടെ വീട്ടിലെ പഴയ വാട്ടർ ടാങ്ക് പൊളിച്ചുമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. (Man died as water tank collapsed in Kozhikode )

സ്ളാബ് തകർന്ന് അറുമുഖൻ്റെ ശരീരത്തിലേക്ക് വീണു. ഇയാൾ മീന രാജൻ്റെ വീട്ടിലെ വാട്ടർ ടാങ്കിലെ കോൺക്രീറ്റ് സ്ലാബിനും മതിലിനും ഇടയിൽ അകപ്പെട്ടു. അപകടത്തിൽ മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു.

സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ ടാങ്ക് പൊളിച്ച് നീക്കിയതാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. നല്ലളം പോലീസ് സംഭവത്തിൽ കേസെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com