തൃശൂർ : കരുവന്നൂർ ബാങ്കിനുള്ളിലെ കൗണ്ടർ ടേബിളിലേക്ക് നിക്ഷേപകൻ പെട്രോൾ ഒഴിച്ചു. ഇന്ന് രാവിലെയാണ് ബാങ്കിൻ്റെ പൊറത്തിശ്ശേരി ശാഖയിൽ സംഭവമുണ്ടായത്. (Man creates chaos in Karuvannur bank)
പണം കിട്ടാത്തതിൽ പ്രതിഷേധിച്ച് സുരേഷ് എന്ന നിക്ഷേപകൻ ബാങ്കിനുള്ളിലെ കൗണ്ടർ ടേബിളിലേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. അക്കൗണ്ടിലെ തുക ടൈതിരികെ കിട്ടാനായി അദ്ദേഹം കഴിഞ്ഞ മാസം 19നാണ് അപേക്ഷ നൽകിയത്. ആക്രമണത്തിൽ ആളപായമില്ല.
സംഭവത്തിന് പിന്നിൽ ബി ജെ പി ആണെന്ന് ആരോപിച്ച് സിപിഎം പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി.