മലപ്പുറം : താൻ മുപ്പത് വർഷങ്ങൾക്ക് മുൻപ് ഒരാളെ കൊന്നുവെന്ന് പ്രതി നടത്തിയ കുറ്റസമ്മതത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മുഹമ്മദലി എന്ന വ്യക്തി കുറ്റസമ്മതം നടത്തിയത് വേങ്ങര പോലീസ് സ്റ്റേഷനിൽ എത്തിയാണ്. (Man Confesses to 1986 Kerala Murder )
കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ താൻ കൊന്നുവെന്നാണ് ഇയാൾ പറഞ്ഞത്. ശാരീരിയാമായി ഉപദ്രവിച്ചപ്പോൾ ചവിട്ടിയതാണെന്നും, കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും ഇയാൾ മൊഴി നൽകി.
അതേസമയം, മരണപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവം നടന്നത് 1986ലാണ്. മകൻ മരിച്ചതിൻ്റെ സങ്കടത്തിലാണ് പ്രതി ഇപ്പോൾ കുറ്റസമ്മത മൊഴി നൽകിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ വേങ്ങര പോലീസ് ഇയാളെ തിരുവമ്പാടി പൊലീസിന് കൈമാറി.