Suicide : മകൻ്റെ കോളേജ് പ്രവേശനത്തിന് പണമില്ല, അധ്യാപികയായ ഭാര്യയ്ക്ക് ശമ്പളം കിട്ടിയിട്ട് 12 വർഷം, വകുപ്പ് മന്ത്രിയെ കണ്ടിട്ടും ഫലമില്ല : മനംനൊന്ത് യുവാവ് ജീവനൊടുക്കി

ഇവർ ഹൈക്കോടതിയെ സമീപിക്കുകയും മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകാൻ ഉത്തരവിടുകയും ചെയ്‌തു. എന്നാൽ, ഡിഇഒ ഓഫിസിൽ നിന്ന് ശമ്പള രേഖകൾ ശരിയാകാത്തതിനെ തുടർന്ന് ഇത് നടന്നില്ല. വകുപ്പ് മന്ത്രിയെ പല തവണ സമീപിച്ചു. എന്നാൽ ഫലമുണ്ടായില്ല.
Suicide : മകൻ്റെ കോളേജ് പ്രവേശനത്തിന് പണമില്ല, അധ്യാപികയായ ഭാര്യയ്ക്ക് ശമ്പളം കിട്ടിയിട്ട് 12 വർഷം, വകുപ്പ് മന്ത്രിയെ കണ്ടിട്ടും ഫലമില്ല : മനംനൊന്ത് യുവാവ് ജീവനൊടുക്കി
Published on

പത്തനംതിട്ട : മകൻ്റെ പഠനത്തിന് പണം ഇല്ലാത്തതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. വി ടി ഷിജോ എന്ന 47കാരനാണ് മരിച്ചത്. മൂങ്ങാംപാറ വനത്തിലാണ് ഞായറാഴ്ച്ച വൈകുന്നേരം ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. (Man commits suicide in Pathanamthitta due to financial difficulties)

ഈറോഡിലെ എൻജിനീയറിങ് കോളേജിൽ മകൻ്റെ കോളേജ് പ്രവേശനത്തിന് പണം നൽകാൻ കഴിയാതെ വരികയായിരുന്നു. ഇദ്ദേഹത്തിൻ്റെ ഭാര്യ ലേഖ രവീന്ദ്രൻ 12 വർഷമായി ആശ്യപിക ആണെങ്കിലും ശമ്പളം ലഭിച്ചിരുന്നില്ല. ഇവർ നാറാണംമൂഴിയിലെ എയ്ഡഡ് സ്കൂളിലായിരുന്നു ജോലി ചെയ്തിരുന്നത്.

ഇവർ ഹൈക്കോടതിയെ സമീപിക്കുകയും മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകാൻ ഉത്തരവിടുകയും ചെയ്‌തു. എന്നാൽ, ഡിഇഒ ഓഫിസിൽ നിന്ന് ശമ്പള രേഖകൾ ശരിയാകാത്തതിനെ തുടർന്ന് ഇത് നടന്നില്ല. വകുപ്പ് മന്ത്രിയെ പല തവണ സമീപിച്ചു. എന്നാൽ ഫലമുണ്ടായില്ല. ബന്ധുക്കൾ വിദ്യാഭ്യാസ വകുപ്പിനെതിരെയും ആരോപണമുന്നയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com