പത്തനംതിട്ട : മകൻ്റെ കോളേജ് പ്രവേശനത്തിന് പണമില്ലാത്ത മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കതിരെ ഗുരുതര ആരോപണവുമായി പിതാവ്. മരണത്തിനുത്തരവാദി ഡി ഇ ഒ ഓഫിസിലെ ഉദ്യോഗസ്ഥരാണ് എന്നാണ് ത്യാഗരാജൻ പറയുന്നത്. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. (Man commits suicide in Pathanamthitta)
ഇന്നലെയാണ് ഷിജോ വി ടി ജീവനൊടുക്കിയത്. അദ്ദേഹത്തിൻ്റെ ഭാര്യ അദ്ധ്യാപിക ആയിരുന്നെങ്കിലും 12 വർഷത്തിലേറെയായി ശമ്പളം ലഭിച്ചിരുന്നില്ല. ഈ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെടൽ ഉണ്ടായിട്ടും ശമ്പളം ലഭിച്ചില്ലെന്നും, വിദ്യാഭ്യാസ മന്ത്രി പറഞ്ഞിട്ട് പോലും ഉദ്യോഗസ്ഥർ കേട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.