ആലപ്പുഴ : ഭാര്യ നാമം ചൊല്ലാൻ പോയ അവസരത്തിൽ 76കാരൻ വീടിനുള്ളിൽ കയറി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ധർമ്മജൻ എന്നയാൾ ആണ് മരിച്ചത്. (Man commits suicide in Alappuzha )
ഇയാളും ഭാര്യയും വീട്ടിൽ തനിച്ചായിരുന്നു താമസം. ഭാര്യ നന്ദിനി ഇല്ലാതിരുന്ന അവസരത്തിലാണ് ഇയാൾ ജീവനൊടുക്കിയത്. മൃതദേഹം പുറത്തെടുത്തത് ഫയർഫോഴ്സും വള്ളിക്കുന്നം പോലീസും ചേർന്നാണ്.