കോട്ടയം : ആർ എസ് എസ് ശാഖയ്‌ക്കെതിരെ ആരോപണം ഉയർത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധി രംഗത്തെത്തി. കോട്ടയം സ്വദേശി അനന്തു അജി എന്ന 24കാരനാണ് ആത്മഹത്യ ചെയ്തത്. (Man commits suicide after sexual assault allegation against RSS )
ഒന്നിലധികം അംഗങ്ങൾ തന്നെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യ സന്ദേശത്തിൽ പറയുന്നത്. ആർ എസ് എസ് ക്യാമ്പുകളിൽ വ്യാപകമായി ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്നാണ് യുവാവ് പറഞ്ഞത്. ഇത് വളരെയേറെ ഭയാനകമാണെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടു.
സംഘടനാ നേതൃത്വം ഉടനടി നടപടിയെടുക്കണം എന്നും, ആൺകുട്ടികൾക്കെതിരായ ലൈംഗിക പീഡനം പെൺകുട്ടികൾക്കെതിരായ അക്രമം പോലെ തന്നെ വ്യാപകമായ വിപത്താണെന്നും അവർ മുന്നറിയിപ്പ് നൽകി.