RSS : RSS ശാഖയിൽ ലൈംഗിക ചൂഷണമെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കിയ സംഭവം : ആത്മഹത്യ കുറിപ്പ് ഇൻസ്റ്റഗ്രാമിൽ വന്നത് മരണത്തിന് ശേഷമെന്ന് RSS, പരാതിയുമായി സംഘടനകൾ

തമ്പാനൂർ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. മരിച്ച അനന്തുവിൻ്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.
RSS : RSS ശാഖയിൽ ലൈംഗിക ചൂഷണമെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കിയ സംഭവം : ആത്മഹത്യ കുറിപ്പ് ഇൻസ്റ്റഗ്രാമിൽ വന്നത് മരണത്തിന് ശേഷമെന്ന് RSS, പരാതിയുമായി സംഘടനകൾ
Published on

കോട്ടയം : ആർ എസ് എസ് ശാഖയിൽ നിന്ന് ലൈംഗിക ചൂഷണം നേരിടേണ്ടി വന്നുവെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു. സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പരാതി നൽകി.(Man commits suicide after complaining about RSS)

തമ്പാനൂർ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. മരിച്ച അനന്തുവിൻ്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. പോലീസ് ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തത്. ഡിവൈഎഫ്ഐയും യൂത്ത്കോൺഗ്രസും പരാതി നൽകി.

കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിയും സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം, ആത്മഹത്യ കുറിപ്പ് ഇൻസ്റ്റഗ്രാമിൽ വന്നത് മരണത്തിന് ശേഷമാണെന്നും, ഇത് ദുരൂഹമാണെന്നുമാണ് ആർ എസ് എസ് പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com