Kerala
Girl child : ആദ്യത്തേത് പെൺകുഞ്ഞ്, അങ്കമാലിയിൽ യുവതിക്ക് ഭർത്താവിൻ്റെ ക്രൂര മർദ്ദനം : കേസെടുത്ത് പോലീസ്
കുഞ്ഞിനേയും ഭർത്താവ് മർദ്ദിച്ചിരുന്നുവെന്ന് ഇവർ വെളിപ്പെടുത്തി
എറണാകുളം : അങ്കമാലിയിൽ യുവതിക്ക് ഭർത്താവിൻ്റെ ക്രൂര മർദ്ദനം. ആദ്യത്തെ കുഞ്ഞ് പെണ്ണായത് ഭാര്യയുടെ കുറ്റമാണ് എന്ന് കാട്ടിയായിരുന്നു ഉപദ്രവം. നാല് വർഷത്തോളം ഇവർ ഇയാളിൽ നിന്ന് കൊടിയ പീഡനമാണ് അനുഭവിച്ചത്. (Man brutally beats wife over girl child )
ഭർത്താവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. യുവതി ഡോക്ടറോട് കാര്യങ്ങൾ പറയുകയും തുടർന്ന് വിവരങ്ങൾ വെളിച്ചത്ത് വരികയുമായിരുന്നു. 2020ൽ വിവാഹം കഴിയുകയും, 2021ൽ ഇവർക്ക് പെൺകുഞ്ഞ് പിറക്കുകയും ചെയ്തു.
പിന്നാലെയാണ് ക്രൂരമായ ആക്രമണങ്ങൾ ഉണ്ടായത്. കുഞ്ഞിനേയും ഭർത്താവ് മർദ്ദിച്ചിരുന്നുവെന്ന് ഇവർ വെളിപ്പെടുത്തി. അസഭ്യം പറയുന്നതും പതിവാണെന്ന് പോലീസ് കൂട്ടിച്ചേർത്തു. പോലീസ് അറസ്റ്റിലേക്ക് ഉൾപ്പെടെ കടന്നേക്കുമെന്നാണ് വിവരം.