മലപ്പുറം : ഏഴാം ക്ലാസുകാരനെ സുഹൃത്തിൻ്റെ പിതാവ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. മലപ്പുറത്താണ് സംഭവം. സ്‌കൂൾ വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട സക്കീർ കുട്ടിയെ പിന്നാലെ പോയി തല്ലുകയായിരുന്നു. (Man brutally beats student in Malappuram )
കാലിനും തോളെല്ലിനും പരിക്കേറ്റ കുട്ടി ആശുപത്രിയിലാണ്. മർദ്ദനമേറ്റത് കാടാമ്പുഴ സ്വദേശിയായ 13കാരനാണ്. സംഭവമുണ്ടായത് ചൊവ്വാഴ്ച സ്‌കൂൾ വിട്ടു വന്നപ്പോഴാണ്.
മർദ്ദന ദൃശ്യം സി സി ടി വിയിൽ പതിഞ്ഞു.കേസായിട്ടും ഗുരുതര വകുപ്പുകൾ ചുമത്തിയില്ല എന്നാണ് കുടുബത്തിൻ്റെ പരാതി.