കാഴ്ച നഷ്ടപ്പെട്ടു, ജനനേന്ദ്രിയം മുറിച്ചു : തൃശൂരിൽ യുവാവിന് നേർക്ക് അതിക്രൂര ആക്രമണം | Attacked

കൊലക്കേസിലെ പ്രതിയാണ് സുദർശനൻ
Man brutally attacked in Thrissur, Lost sight
Published on

തൃശൂർ: ആലപ്പുഴ തുറവൂർ സ്വദേശിയായ സുദർശനനെ (45) ഗുരുതരമായി പരിക്കേറ്റ നിലയിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ചതായും കണ്ണിൻ്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടുത്തിയതായും പരിശോധനയിൽ കണ്ടെത്തി.(Man brutally attacked in Thrissur, Lost sight)

കഴിഞ്ഞ ദിവസമാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ യുവാവിനെ കൊടുങ്ങല്ലൂരിൽ വഴിയോരത്ത് കണ്ടെത്തിയത്. നഗ്നനായി അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു സുദർശനൻ. അക്രമികൾ കത്തി ഉപയോഗിച്ച് ശരീരത്തിൽ വെട്ടിപ്പരിക്കേൽപ്പിച്ചിട്ടുണ്ട്.

കണ്ണിന്റെ കാഴ്ച ശക്തി പൂർണ്ണമായി നഷ്ടമായി. ജനനേന്ദ്രിയത്തിനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴയിലെ ബന്ധുക്കളെ കണ്ടെത്തിയത്.

അതിർത്തി തർക്കത്തെ തുടർന്ന് ചേർത്തലയിൽ മുനീർ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുദർശനൻ. ഇതിന്റെ പകപോക്കലാകാം ആക്രമണത്തിനു പിന്നിൽ എന്നാണ് സുദർശനൻ്റെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com