കണ്ണൂർ : കുളത്തിൽ വീണ കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് മുന്നിൽ വഴിമുടക്കി അഭ്യാസ പ്രകടനവുമായി ബൈക്ക് യാത്രികൻ. കണ്ണൂർ പഴയങ്ങാടിയിലാണ് വൈകുന്നേരം സംഭവമുണ്ടായത്. (Man blocks way for ambulance)
ആംബുലൻസ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
ബൈക്ക് യാത്രികനെതിരെ നടപടി എടുത്തേക്കും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.