തൃശൂർ : മദ്യലഹരിയിൽ ഭാര്യയെയും മക്കളെയും ആക്രമിച്ച് യുവാവ്. വീട്ടിലെ പുല്ല് പറിച്ചില്ല എന്നാരോപിച്ചായിരുന്നു മർദനം. സ്വകാര്യ ബസ് ഡ്രൈവർ ആയിരുന്ന വിനീഷ് എന്ന 38കാരനാണ് അറസ്റ്റിലായത്. (Man beats wife and children)
സിനി, മക്കളായ അദ്വൈത് (14), ആഘോഷ് (9) എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അമ്മയെ മർദിക്കുന്നതു തടയാനെത്തിയ മകനെ ഇയാൾ ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിച്ചു.