ആലപ്പുഴ : ചേർത്തലയിൽ മദ്യലഹരിയിൽ അമ്മയുടെയും സഹോദരൻ്റെയും മുന്നിൽ വച്ച് പിതാവിനെ മർദിച്ച് യുവാവ്. ചന്ദ്രൻ എന്നയാളെയാണ് മകനായ അഖിൽ ക്രൂരമായി മർദിച്ചത്. മാപ്പ് പറയണം എന്നാവശ്യപ്പെട്ടായിരുന്നു ഉപദ്രവം.(Man beats father in front of mother and brother)
കഴുത്ത് പിടിച്ച് ഞെരിക്കുകയും, തലയ്ക്ക് അടിക്കുകയും ചെയ്‌തു. ഇയാൾ പിതാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സഹോദരൻ മൊബൈലിൽ പകർത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.