തിരുവനന്തപുരം : തലസ്ഥാനത്ത് യുവാവിന് ക്രൂര മർദ്ദനമേറ്റു. യുവാവിനെ മൂന്നംഗ സംഘം മർദിച്ചത് 17കാരി നൽകിയ ക്വട്ടേഷൻ അനുസരിച്ചാണ്. പെൺകുട്ടിയടക്കം നാല് പേരെ തിരുവല്ലം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. (Man beaten up in Trivandrum)
മർദ്ദനമേറ്റത് അഴീക്കോട് സ്വദേശി റഹീമിനാണ്. ഇയാൾ പെൺകുട്ടിയെ പിറകെ നടന്ന് ശല്യപ്പെടുത്തിയിരുന്നു. അതിനാലാണ് ക്വട്ടേഷൻ നൽകിയതെന്നാണ് പെൺകുട്ടി പറഞ്ഞത്. രക്തത്തിൽ കുളിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.