തൃശൂർ : പരാതി നൽകാനായി പോലീസ് സ്റ്റേഷനിൽ എത്തിയ പട്ടികജാതിക്കാരനായ ചുമട്ടുതൊഴിലാളിയെ ഇൻസ്‌പെക്ടർ മർദിച്ചതായി പരാതി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. (Man beaten up by Police in Thrissur)
ചേർപ്പ് സ്വദേശി സുരേഷ് ആണ് പരാതി സമർപ്പിച്ചത്. ദുരിതാശ്വാസ ക്യാമ്പിന് പുറത്ത് വച്ചിരുന്ന ഫ്ളക്സ് ബോർഡ് കീറിയതിന് മകനെ ശാസിച്ച ഇയാളെ ആളൊഴിഞ്ഞ പറമ്പിൽ വച്ച് ഒരു കൂട്ടം ആളുകൾ ആക്രമിച്ചു.
തുടർന്ന് പരാതി നൽകിയ സുരേഷിനെയും അനീഷിനെയും ഇൻസ്പെക്ടർ സി രമേശ് അകാരണമായി മർദിച്ചുവെന്നാണ് പരാതി.