പത്തനംതിട്ട : പിണങ്ങിപ്പോയ ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മകനുമൊത്ത് സ്വന്തം വീട്ടിലേക്ക് പോയ യുവതിയെയാണ് ഇയാൾ കൊല്ലാൻ ശ്രമിച്ചത്. (Man attempted to set his wife on fire)
പത്തനംതിട്ടയിലാണ് സംഭവം. രാജേഷ് കുമാർ എന്ന 37കാരനെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. യുവതി കോഴഞ്ചേരിയിലെ മെഡിക്കൽ സെൻ്ററിൽ ജോലി ചെയ്യുന്നുണ്ട്. ഇവിടെയെത്തിയാണ് ആക്രമണം നടത്തിയത്.
പെട്രോളൊഴിച്ച് ലൈറ്റർ ഉപയോഗിച്ച് കത്തിക്കാൻ ശ്രമിച്ചപ്പോൾ ഒപ്പം ജോലി ചെയ്തിരുന്നയാൾ കൈ കൊണ്ട് തട്ടിമാറ്റുകയായിരുന്നു. നിന്നെക്കൊന്നിട്ട് ഞാനും ചാവും എന്നായിരുന്നു ഭീഷണി.