കോഴിക്കോട് : മുക്കത്ത് സ്ത്രീയെ നടുറോഡിൽ ചവിട്ടി വീഴ്ത്തി യുവാവ്. സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങളും പുറത്തായി. തിരുവമ്പാടി ബിവറേജസിന് സമീപത്താണ് സംഭവം. രണ്ടു സ്ത്രീകൾ നടന്നുവരുമ്പോൾ വാക്കു തർക്കം ഉണ്ടാകുന്നതും ഇയാൾ ഓടിവന്ന് ചവിട്ടി വീഴ്ത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. (Man attacks woman in Kozhikode)
അക്രമം നടത്തിയത് ശിഹാബുദ്ദീൻ എന്നയാളാണ്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് വിവരം. പൊതുസ്ഥലത്ത് ശല്യം ഉണ്ടാക്കിയതിന് ഇയാൾക്കെതിരെ കേസെടുത്തു.