കോട്ടയം : ഭാര്യയെയും, ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി ഓടി രക്ഷപ്പെട്ടു. കോട്ടയം മുണ്ടക്കയം പുഞ്ചവയലിൽ ആണ് സംഭവം. ബീന (65), മകള്‍ സൗമ്യ എന്നിവർക്കാണ് വെട്ടേറ്റത്. (Man attacks wife and mother in Kottayam)
സൗമ്യയുടെ ഭർത്താവ് പ്രദീപ് ആണ് ആക്രമണം നടത്തിയത്. ഇന്ന് രാവിലെ 11.50ഓടെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ കലാശിച്ചത് കുടുംബപ്രശ്നം ആണെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.