തിരുവനന്തപുരം : പൊലീസുകാരെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്താണ് സംഭവം. ശാലു എന്ന 37കാരനാണ് അറസ്റ്റിലായത്. (Man attacks Police officers in Trivandrum)
ഇയാൾ നെടുമങ്ങാട് ടൗണിലെ ബാറിന് മുന്നിൽ ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെ അടിയുണ്ടാക്കി. ഇയാളെ പിടികൂടിയ സി പി ഒമാരായ ആകാശ്, രാഹുൽ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതിക്കൊപ്പം മറ്റൊരാളെയും പിടികൂടി ഇവർ സ്റ്റേഷനിൽ എത്തിച്ചു.
ജീപ്പിൽ നിന്നും ഇറക്കുന്നതിനിടെ പ്രതി പോലീസ് ഉദ്യോഗസ്ഥനായ രാഹുലിൻ്റെ വലത് കൈ പിടിച്ച് തിരിച്ചു. നീ ആരാടാ.. എന്ന് ചോദിച്ച് ബഹളം വയ്ക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.