തൃശൂർ : വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന സംഭവത്തിലെ പ്രതി അറസ്റ്റിൽ. എസ് എൻ പുരത്താണ് സംഭവം. വിജേഷ് എന്ന 42കാരനാണ് പിടിയിലായത്. തൃശൂർ റൂറൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. (Man attacks elederly woman for gold chain)
ജയ എന്ന 60കാരിയെയാണ് ഇയാൾ ആക്രമിച്ചത്. ഇവർ ജോലി ചെയ്തു കൊണ്ടിരുന്ന അവസരത്തിൽ പിന്നിലൂടെയെത്തിയ പ്രതി 5 തവണ കുത്തുകയും 3 പവനോളം വരുന്ന സ്വർണ്ണമാലയുമായി കടക്കുകയുമായിരുന്നു.