Vizhinjam : വിഴിഞ്ഞത്തെ മുഖംമൂടി ആക്രമണം : ഗൃഹനാഥനെതിരെ ക്വട്ടേഷൻ നൽകിയത് വയോധിക, 7 പേർ പിടിയിൽ

ഇതിന് പിന്നിൽ രണ്ടു വർഷം മുൻപ് വാങ്ങിയ വീടിൻ്റെ പേരിലുള്ള തർക്കം ആണെന്നാണ് പോലീസ് പറയുന്നത്.
Vizhinjam : വിഴിഞ്ഞത്തെ മുഖംമൂടി ആക്രമണം : ഗൃഹനാഥനെതിരെ ക്വട്ടേഷൻ നൽകിയത് വയോധിക, 7 പേർ പിടിയിൽ
Published on

തിരുവനന്തപുരം : ഒടുവിൽ വിഴിഞ്ഞത്തെ മുഖംമൂടി ആക്രമണത്തിൻ്റെ ചുരുളഴിഞ്ഞു. ഗൃഹനാഥനെ കാറിൽ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് അവശനാക്കി വഴിയരികിൽ തള്ളിയ സംഭവത്തിലാണ് നിർണായക വഴിത്തിരിവ് ഉണ്ടായത്. (Man attacked in Vizhinjam)

ഉച്ചക്കടയിലാണ് സംഭവം. വയോധിക ഉൾപ്പെടെ 7 പേർ പോലീസിൻ്റെ പിടിയിലായി. വയോധികയാണ് ക്വട്ടേഷൻ നൽകിയത്.

ഒന്നാം പ്രതി ചന്ദ്രിക, സുനിൽകുമാർ, ഷൈജു, രാകേഷ്, അനൂപ്, ജാർഖണ്ഡ് സ്വദേശികളായ ശശികുമാർ, ഭഗവത്കുമാർ എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നിൽ രണ്ടു വർഷം മുൻപ് വാങ്ങിയ വീടിൻ്റെ പേരിലുള്ള തർക്കം ആണെന്നാണ് പോലീസ് പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com