പാലക്കാട് : യുവാവിനെ ഡി വൈ എഫ് ഐ നേതാക്കൾ ആക്രമിച്ചതായി പരാതി. ഒറ്റപ്പാലം വാണിയംകുളത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റത് പനയൂർ സ്വദേശി വിനേഷിനാണ്. (Man attacked by DYFI leaders in Palakkad)
ഇയാൾ നിലവിൽ സ്വകാര്യ ആശുപത്രിയിലെ വെൻ്റിലേറ്ററിലാണ്. ആക്രമണത്തിൽ കലാശിച്ചത് ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയിട്ട കമൻറിനെച്ചൊലിയുള്ള തർക്കമാണ്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.
പ്രതികൾ കോഴിക്കോട് നിന്നും പിടിയിലായി എന്ന് സൂചനയുണ്ട്. ട്രെയിൻ മാർഗം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഷൊർണൂർ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ രണ്ടു പേർ പിടിയിലായി എന്നാണ് വിവരം.