അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി: ജ്യേഷ്ഠൻ പിടിയിൽ, കയ്യാങ്കളിയിൽ കലാശിച്ചത് മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കം | Petrol

പോലീസ് ഉടൻ തന്നെ മാണിക്യനെ കസ്റ്റഡിയിലെടുത്തു
അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി: ജ്യേഷ്ഠൻ പിടിയിൽ, കയ്യാങ്കളിയിൽ കലാശിച്ചത് മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കം | Petrol
Published on

എറണാകുളം: ചോറ്റാനിക്കരയിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ ജ്യേഷ്ഠൻ അനിയനെ തീകൊളുത്തി. ഗുരുതരമായി പരിക്കേറ്റ അനിയൻ മണികണ്ഠൻ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചേട്ടൻ മാണിക്യനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Man attacked by Brother using petrol in Chottanikkara)

ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പാർക്കിങ് ഗ്രൗണ്ടിൽ വെച്ചായിരുന്നു ആക്രമണം. ചോറ്റാനിക്കരയിലെ വാടക വീട്ടിൽ താമസിക്കുന്ന ഇരുവരും വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന സമയത്ത് ചില വാക്കുതർക്കങ്ങൾ ഉണ്ടായി.

പുറത്തേക്ക് പോയ ചേട്ടൻ മാണിക്യൻ കുപ്പിയിൽ പെട്രോളുമായി തിരിച്ചെത്തി അനിയനായ മണികണ്ഠനെ തീകൊളുത്തുകയായിരുന്നു. പോലീസ് ഉടൻ തന്നെ മാണിക്യനെ കസ്റ്റഡിയിലെടുത്തു. ചോറ്റാനിക്കര പോലീസ് കൊലപാതക ശ്രമത്തിന് (307) കേസെടുത്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com